തൃശൂര്‍> വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്ന് എംഡിഎംഎയുമായി രണ്ടു യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പിലാവ് പുത്തന്‍കുളം കോട്ടപ്പുറത്ത് വീട്ടില്‍ സനു (20) പാവറട്ടി എളവള്ളി ചിറ്റാട്ടുകര ഒല്ലുക്കാരന്‍ വീട്ടില്‍ ലീജോ ( 26) എന്നിവരെയാണ് ചാവക്കാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഉമേഷ് അറസ്റ്റു ചെയ്തത്.
ചാവക്കാട് പാലയൂര്‍ പ്രദേശത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറവിപണിയില്‍ 20 ലക്ഷത്തിലധികം രൂപ വിലവരും. ഒരു ഗ്രാമിന് 20000 രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്നും പ്രതികള്‍ ഈടാക്കിയിരുന്നത്.
മയക്കുമരുന്ന് കടത്തുന്നതിനുപയോഗിച്ച ന്യൂ ജെന്‍ ബൈക്കും പൊലീസ് പിടിച്ചെടുത്തു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും ജില്ലാ സി-ബ്രാഞ്ച് എസിപി ടി.ആര്‍ രാജേഷ്, ഗുരുവായൂര്‍ എസിപി സുരേഷ് കെ ജി, ചാവക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സെല്‍വരാജ് കെ എസ്, തൃശ്ശുര്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗ്ലാഡ്‌സണ്‍ ടി ആര്‍, സുവ്രതകുമാര്‍ എന്‍ ജി, പി എം മുഹമ്മദ് റാഫി, പി രാകേഷ്, കെ ഗോപാലകൃഷണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പളനി സ്വാമി, ജീവന്‍ ടി വി, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഗിരി, എഎസ്‌ഐ മാരായ സജിത് കുമാര്‍, ബിന്ദുരാജ്, സുനു, സിപിഒമാരായ ശരത്ത് എസ്, ആശീഷ് കെകെ എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..