Latest NewsNewsIndia

പോലീസുകാർക്ക് നേരെ ബോംബേറ്: രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും അക്രമം. രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് പർഗനാസ് ജില്ലയിലെ ജഗാത്ദൾ മേഖലയിൽ ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം.

Read Also: എൻ ഐ എൽ നാമാവശേഷമാകുമോ?: കണ്ണൂരിലും പിളർപ്പ്, ചേരി തിരിഞ്ഞ് യോഗം നടത്തി നേതാക്കൾ

അട്ചാല ബാഗൻ റോഡിൽ പട്രോളിംഗിനായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം. മുഖം മറച്ച് എത്തിയ അജ്ഞാത സംഘം പോലീസുകാർക്ക് നേരെ ബോംബ് എറിഞ്ഞ ശേഷം കടന്നു കളഞ്ഞു.

പോലീസും ദ്രുത കർമ്മസേനയും ചേർന്നാണ് പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആക്രമത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും മേഖലയിൽ വിന്യസിച്ചു.

Read Also: ഡോളർക്കടത്ത് കേസ്: സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

shortlink

Related Articles

Post Your Comments


Back to top button