തിരുവനന്തപുരം
കോവിഡിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രവാസികൾക്കും പ്ലാന്റേഷൻ മേഖലയ്ക്കും പ്രത്യേക പ്രാധാന്യം നൽകണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എംപിമാർ പാർലമെന്റിൽ വിഷയം ഉന്നയിക്കണം–- അദ്ദേഹം പറഞ്ഞു.
നികുതിപിരിവ് ഓൺലൈനാക്കിയിട്ടുണ്ട്. ലോക്‌ഡൗണിൽ അടഞ്ഞുകിടക്കുന്നതിനാൽ വരുമാന നഷ്ടമുണ്ടാകുന്ന വ്യാപാരസ്ഥാപനങ്ങളിൽനിന്ന് നികുതി പിരിക്കുന്നതിൽ ഏറെ പ്രയാസമുണ്ടെന്നും സേവ്യർ ചിറ്റിലപ്പിള്ളി, എ സി മൊയ്‌തീൻ, കെ ആൻസലൻ, എൻ കെ അക്‌ബർ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..