28 July Wednesday

അഫ്​ഗാന്‍ സൈന്യത്തിനുള്ള 
ധനസഹായം യുഎസ് നിർത്തുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


ഇസ്ലാമാബാദ്
അഫ്​ഗാന്‍ സൈന്യത്തിനുള്ള സാമ്പത്തിക സഹായം രണ്ടായിരത്തി ഇരുപത്തിനാലോടെ യുഎസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 2024 വരെ അഫ്​ഗാന്‍ സൈന്യത്തിനായി 400 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് യുഎസ്, നാറ്റോ സേനകൾ വാ​ഗ്ദാനം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ സൈന്യത്തിന്റെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 8900 കോടിയിലധികം ഡോളര്‍ അമേരിക്ക ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍, സൈന്യത്തിനായി ചെലവഴിക്കുന്ന തുകയുടെ മേല്‍നോട്ടത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അഴിമതി വ്യാപകമാണെന്നുമാണ് യുഎസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. ആ​ഗസ്‌ത്‌ 31ൽ നാറ്റോ, അമേരിക്കന്‍ സേനകള്‍ പൂര്‍ണമായും അഫ്​ഗാന്‍ വിടുന്നതോടെ  മേല്‍നോട്ടം ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെടും.

സാമ്പത്തിക വെല്ലുവിളിയും അഴിമതിയും കൂപ്പുകുത്തിച്ചിരിക്കുന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ ബജറ്റിന്റെ 80 ശതമാനത്തിലധികവും യുഎസും സഖ്യകക്ഷികളുമാണ്  ചെലവഴിക്കുന്നത്. അഫ്​ഗാനില്‍ അമേരിക്ക ചെലവഴിക്കുന്ന തുകയുടെ മുഖ്യഭാ​ഗവും താലിബാനെതിരായി സൈന്യത്തെ ശക്തിപ്പെടുത്താനാണ്. സൈന്യത്തിനായുള്ള വാഹനങ്ങളും സ്പെയര്‍പാര്‍ട്സും ടെക്നോളജിയുമെല്ലാം ഇറക്കുമതി ചെയ്യുന്നത് അമേരിക്കയില്‍നിന്നാണ്. അഫ്‌ഗാനിസ്ഥാനിൽ ഇത് വികസിപ്പിക്കാൻ നിക്ഷേപങ്ങളൊന്നും അമേരിക്ക നടത്തുന്നില്ല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top