28 July Wednesday

താലിബാന്‍ബന്ധം ആരോപിച്ച് 
4 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


കാബൂള്‍
താലിബാന്‍ ആശയപ്രചാരകരെന്ന്‌ ആരോപിച്ച് നാല് മാധ്യമപ്രവര്‍ത്തകര്‍ അഫ്​ഗാനിസ്ഥാനില്‍ അറസ്റ്റിലായി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്പിന്‍ ബോല്‍ദക്കില്‍ താലിബാന്‍ കമാന്‍ഡര്‍മാരുടെ അഭിമുഖം എടുത്തശേഷം കാണ്ഡഹാറിലേക്ക് മടങ്ങിയ മാധ്യമസംഘത്തെയാണ് രഹസ്യാന്വേഷണ വിഭാ​ഗം അറസ്റ്റ് ചെയ്തത്. ഈ അതിര്‍ത്തി താലിബാന്‍ അടുത്തിടെ പിടിച്ചെടുത്തിരുന്നു.

പ്രാദേശിക റേഡിയോ സ്റ്റേഷനായ മെല്ലത് ഷാ​ഗിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരെയും സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെ ക്യാമറാമാനെയുമാണ്‌ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അപലപിച്ച താലിബാന്‍ വക്താവ് മൊഹമ്മദ് നയീം അറസ്റ്റിലായവര്‍ തങ്ങളുടെ പ്രചാരകര്‍ അല്ലെന്നും വസ്തുതകള്‍ പുറംലോകത്തെ അറിയിക്കുക എന്ന  ജോലി മാത്രമാണ്‌ അവർ ചെയ്തതെന്നും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top