28 July Wednesday

സർക്കാർ പ്ലീഡര്‍മാരുടെ നിയമനം അംഗീകരിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

തിരുവനന്തപുരം > സർക്കാർ പ്ലീഡര്‍മാരുടെ നിയമനം മന്ത്രിസ അംഗീകരിച്ചു. സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ 20, സീനിയര്‍ ഗവ. പ്ലീഡര്‍ 53, പ്ലീഡര്‍മാര്‍ 52 എന്നിങ്ങനെയാണിത്. മറ്റ്‌ തീരുമാനങ്ങൾ: 2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും.  തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍ - കൊല്ലം, വീണാജോര്‍ജ്ജ് - പത്തനംതിട്ട, സജി ചെറിയാന്‍ - ആലപ്പുഴ, വി.എന്‍ വാസവന്‍ - കോട്ടയം, റോഷി അഗസ്റ്റിന്‍ - ഇടുക്കി, പി. രാജീവ് - എറണാകുളം, കെ. രാജന്‍ - തൃശ്ശൂര്‍, കെ. കൃഷ്ണന്‍കുട്ടി - പാലക്കാട്, വി. അബ്ദുറഹിമാന്‍ - മലപ്പുറം, എ.കെ ശശീന്ദ്രന്‍ - കോഴിക്കോട്, അഡ്വ. പി.എ മുഹമ്മദ് റിയാസ് - വയനാട്, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ - കണ്ണൂര്‍, അഹമ്മദ് ദേവര്‍കോവില്‍ - കാസര്‍ഗോഡ് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

മഞ്ചേശ്വരം താലൂക്കില്‍ കോയിപ്പാടി വില്ലേജില്‍ 1.96 ഏക്കര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും. ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡിന്‍റെ സര്‍ക്കാര്‍ ഗ്യാരന്‍റി പരിധി 51.50 കോടി രൂപയില്‍ 100 കോടി രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിന് ആവശ്യമായ പരുത്തി, വിളപ്പെടുപ്പ് കാലത്ത് വലിയതോതില്‍ വാങ്ങുന്നതിന് കണ്ണൂരിലെ കാനറാ ബാങ്ക് എസ് എംഇ ബ്രാഞ്ചില്‍ നിന്നും 2 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്‍റി ലഭ്യമാക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് കെയുആര്‍ഡിഎഫ്സിയിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ്  കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ പി.എസ്.സി യുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് പി.എസ്.സി റൂള്‍സില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top