ലഖ്‌നൗ
കോവിഡ് രണ്ടാം തരംഗത്തിൽ യുപിയിൽ നൂറുകണക്കിനാളുകൾ ഓക്‌സിജൻ കിട്ടാതെ മരിച്ചെന്ന് ബിജെപി എംഎൽഎ. ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചതായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചതിനു പിന്നാലെയാണ് ഗോപമൗ എംഎൽഎ ശ്യാം പ്രകാശിന്റെ വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകൻ ആനന്ദ് മിശ്രയുടെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിലേക്കാണ് എംഎൽഎ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
ബിജെപി എംഎൽഎ രാജ്‌കുമാർ അഗർവാളിന്റെ മകനടക്കം നൂറുകണക്കിനാളുകൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു. അവരുടെ കുടുംബങ്ങളുടെ ദുഃഖം ആരും തിരിച്ചറിയുന്നില്ലെന്നുമായിരുന്നു കുറിപ്പ്. എന്നാൽ, താൻ ഉത്തർപ്രദേശിനെക്കുറിച്ച് പറഞ്ഞില്ലെന്നായിരുന്നു പിന്നീട് ശ്യാം പ്രകാശിന്റെ പ്രതികരണം.
വാക്‌സിൻ
കേന്ദ്രത്തിൽ അടി
യുപിയിൽ സുഖ്‌പുരയിൽ വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ഡോക്‌ടറുൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. കർണൈ പ്രദേശത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ ആളുകൾ കൂട്ടമായി എത്തിയത് തിരക്കിനിടയാക്കിയതോടെ സംഘർഷമായി. ആളുകൾ കസേരയെടുത്ത് പരസ്‌പരം അടിച്ചു. അഞ്ചുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..