KeralaLatest NewsNews

അവൾക്കു വേണ്ടിയാണ് ഞാനിവിടെ എത്തിയത്: സീമ ജി നായര്‍ പറയുന്നു

പ്രാർത്ഥനയോളം വലുതായി മറ്റൊന്നും അവൾക്കായി പങ്കുവയ്ക്കാനില്ല.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സീമ ജി നായര്‍. ഷൂട്ടിംഗ് തിരക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിവച്ച് നടി ശരണ്യയുടെ നാടായ കണ്ണൂരിലെത്തിയ അനുഭവം പങ്കവയ്ക്കുകയാണ് താരമിപ്പോൾ.

കാൻസറിനോട് പൊരുതി ജീവിതത്തിലേക്കു തിരികെയെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് നടി ശരണ്യ ശശി. ശരണ്യയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുള്ളത് നടി സീമ ജീ നായരാണ്. ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിയതും അമ്പലങ്ങളിൽ ദർശനത്തിനെത്തിയതും ശരണ്യക്കു വേണ്ടിയായിരുന്നുവെന്ന് സീമ പറയുന്നു.

read also: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു: പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

‘അമ്പലങ്ങൾ കൊണ്ട് പ്രസിദ്ധമായ നാട്ടിലെത്തിയത് അവൾക്കു വേണ്ടി പ്രാർത്ഥിക്കാനാണ്. പ്രാർത്ഥനയോളം വലുതായി മറ്റൊന്നും അവൾക്കായി പങ്കുവയ്ക്കാനില്ല. ശരണ്യയുടെ നാടായ പഴയങ്ങാടിയിൽ നിന്നുമുള്ള വിഡിയോയിൽ താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button