27 July Tuesday

സ്ത്രീസുരക്ഷ നിയമം ദുരുപയോഗം ചെയ്‌തു; രമ്യഹരിദാസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സനൂഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

പാലക്കാട് > ലോക്ഡൗൺ ലംഘനം കൈയോടെ പിടിക്കപ്പെട്ടപ്പോൾ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ തരംതാണ ആരോപണമുന്നയിച്ച രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാക്കളുടെ മർദ്ദനത്തിനിരയായ സനൂഫ്.

ആരോപണങ്ങൾ തെളിയിക്കാൻ എംപിയെ വെല്ലുവിളിക്കുന്നതായി സനൂഫ് വ്യക്തമാക്കി. ഇല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്നും ആക്രമിക്കാൻ ആഹ്വനം ചെയ്ത രമ്യഹരിദാസ് എംപിക്കെതിരെ കൂടി കേസെടുക്കണമെന്നും സനൂഫ് ആവശ്യപ്പെട്ടു.

സനൂഫിന്റെ പരാതിയിൽ വി ടി ബൽറാം, പാളയം പ്രദീപ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കസബ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. രമ്യ ഹര്യാദാസ് കാറിനകത്തിരുന്ന് ഫോൺ തട്ടിപ്പറിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടെന്നും വിടരുതെന്ന് ആക്രോശിച്ചതായും ചൊവ്വാഴ്ച സനൂഫ് പൊലീസിന് വീണ്ടും മൊഴിനൽകി.

ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയിലുള്ള അവകാശങ്ങളും സ്ത്രീ സുരക്ഷ നിയമവുമെല്ലാം ദുരുപയോഗം ചെയ്യുകയാണ് രമ്യഹരിദാസ്. എല്ലാ കാര്യങ്ങളും വ്യക്തമാകുന്ന വീഡിയോ ഉള്ളതിനാലാണ് രക്ഷപ്പെട്ടത്. കള്ളപ്രചാരണങ്ങൾ ഭാവിയെ  ബാധിക്കുമോയെന്ന ആശങ്കയുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും സനൂഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top