പാലക്കാട് > നടന്‍ മുകേഷുമായുള്ള വിവാഹമോചനം വ്യക്തിപരമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും മേതില്‍ ദേവിക. പാലക്കാട്ടെ വസതിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ അടിസ്ഥാനരഹിതമാണ്. താനും മുകേഷും വ്യത്യസ്തമായ ആദര്‍ശമുള്ളവരാണ്. വിവാഹമോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. മുകേഷില്‍ നിന്ന് മേതില്‍ ദേവികയ്ക്ക് ഗാര്‍ഹിക പീഡനമുണ്ടായെന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ആരോപണത്തെയും അവര്‍ തള്ളി. തനിക്ക് മുകേഷുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ലെന്ന് മേതില്‍ ദേവിക വ്യക്തമാക്കി.
പിരിയാമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ താല്‍പ്പര്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..