തിരുവനന്തപുരം> വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷന്‍.
നിയമ പരിഷ്‌കാര കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍, കേന്ദ്ര സര്‍ക്കാര്‍ മുന്‍ സെക്രട്ടറി ടി. നന്ദകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.വ്യവസായ സംഘടനകള്‍, ചേംബറുകള്‍ തുടങ്ങിയവയുമായി സമിതി ചര്‍ച്ച ചെയ്ത് വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 3 മാസത്തിനകം സമര്‍പ്പിക്കും.
വ്യവസായ നടത്തിപ്പ് ദുഷ്‌കരമാക്കും വിധം ഇപ്പോഴും പ്രാബല്യത്തിലുള്ള ചട്ടങ്ങളും ശിക്ഷാ വ്യവസ്ഥകളും പരിഷ്‌കരിച്ച് കാലാനുസൃതമാക്കുക എന്നതാണ് സമിതിയുടെ ചുമതല. സമിതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ കെ.എസ്.ഐ.ഡി സി ഒരുക്കും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായി, സംരംഭകര്‍ നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും അവ ലംഘിച്ചാലുള്ള ശിക്ഷാവിധികളും ലഘൂകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സംസ്ഥാനത്തെ 50 ഓളം വകുപ്പുകള്‍ ഈ പ്രക്രിയയില്‍ പങ്കാളികളാണ്. ഇതിന്റെ അടുത്ത ഘട്ടമായാണ് സമി
തിയെ നിയോഗിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..