26 July Monday

കുഴൽപ്പണ കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ ബിജെപി നേരിടുമെന്ന്‌ എം ടി രമേശ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

കോഴിക്കോട്‌ > കൊടകര കുഴൽപ്പണ കേസ്‌ അന്വേഷിച്ച പൊലീസ്‌ ഉദ്യോഗസ്ഥരെ നേരിടുമെന്ന്‌ ബിജെപി. കുറ്റപത്രത്തിൽ ബിജെപിയെ പരാമർശിച്ച ഉദ്യോഗസ്ഥരെ നിയമപരമായി നേരിടും –- സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌ ഭീഷണിപ്പെടുത്തി.

കേസിൽ സാക്ഷികൾ പ്രതികളായാൽ അപ്പോൾ കാണാം. എങ്ങനെ നേരിടണമെന്നും അറിയാം. ബിജെപി നേതാക്കൾ പ്രതികളാകുമെ ന്ന മുഖ്യമന്ത്രിയുടെ പ്രതികരണം മുൻവിധിയാണ്‌ വ്യക്തമാക്കുന്നത്‌. കോഴിക്കോട്‌ സമാന്തര ടെലിഫോൺ എക്‌സചേഞ്ച്‌ കണ്ടെത്തിയ കേസ്‌ എൻ ഐ എ ഏറ്റെടുക്കണമെന്നും രമേശ്‌ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top