26 July Monday

കേന്ദ്രത്തിന്‌ താക്കീതുമായി കർഷക സ്‌ത്രീകൾ ; ബിജെപിയെ 
കെട്ടുകെട്ടിക്കാൻ 
‘കർഷക മിഷൻ’

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021


ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ  ജനദ്രോഹ കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വനിതാ കർഷകർ തിങ്കളാഴ്‌ച പാർലമെന്റിന്‌ മുന്നിൽ  കർഷക പാർലമെന്റ്‌ സംഘടിപ്പിച്ചു. എട്ടുമാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധം. വനിതാ കർഷകർക്ക്‌ അർഹമായ പരിഗണന, 33 ശതമാനം സംവരണം തുടങ്ങിയ പ്രമേയങ്ങൾ വനിതാ പാർലമെന്റിൽ പാസാക്കി. വിവിധ സെഷനിലായി സുഭാഷിണി അലി, മേധ പട്‌കർ, ആനി രാജ എന്നിവർ സ്‌പീക്കറായി. ജഗ്‌മതി സാങ്‌വാൻ ഡെപ്യൂട്ടി സ്‌പീക്കറായി. കൃഷി മന്ത്രിയെ പാർലമെന്റിൽ ചോദ്യംചെയ്‌തു.  സമരത്തിനെത്തിയ ചിലരെ ബാരഖംബ സ്‌റ്റേഷനിൽ പൊലീസ് അറസ്റ്റുചെയ്ത് കസ്റ്റഡിയിൽ വച്ചു.

ബിജെപിയെ 
കെട്ടുകെട്ടിക്കാൻ 
‘കർഷക മിഷൻ’
തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രത്യേക മിഷൻ പ്രഖ്യാപിച്ച് കർഷകർ. സെപ്തംബർ അഞ്ചിന് പടിഞ്ഞാറൻ യുപിയിലെ മുസാഫർ നഗറിൽ സംഘടിപ്പിക്കുന്ന കർഷക റാലിയോടെ മിഷന് തുടക്കമാകുമെന്ന്‌ സംയുക്ത കിസാൻ മോർച്ച നേതാക്കൾ സംയുക്തപ്രസ്താവനയിൽ അറിയിച്ചു. പഞ്ചാബിലും ഹരിയാനയിലും നടപ്പാക്കിയതുപോലെ ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കുന്ന പ്രതിഷേധങ്ങളും നടത്തും. ടോൾ പ്ലാസകൾ തുറന്നുകൊടുക്കൽ, അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധം, സംവാദങ്ങൾ, യാത്രകൾ തുടങ്ങിയവയും സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top