Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങും

ടോക്കിയോ: ഒളിമ്പിക്സ് നീന്തലിൽ മലയാളി നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരിക്കാനിറങ്ങും. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ് സജൻ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാർക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ പ്രകാശ്.

റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ടോക്കിയോയിലേക്ക് പറന്നത്. രണ്ടിനങ്ങളിൽ മാത്രമാണ് സജൻ പ്രകാശ് മത്സരിക്കുന്നത്. ചിട്ടയായ പരിശീലനവും ശ്രദ്ധയും കൊടുത്തുകൊണ്ടാണ് സജൻ മത്സരത്തിനിറങ്ങുന്നത്. കരിയറിലെ മികച്ച പ്രകടനമാണ് താരത്തിന്റെ ലക്ഷ്യം.

Read Also:- 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി പ്രഖ്യാപിച്ചു

കൂടെ ഒരു മെഡൽ കൂടി നീന്തിയെടുക്കാൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. നീന്തൽ കുളത്തിൽ വെല്ലുവിളി ഉയർത്താൻ നിരവധി താരങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

shortlink

Related Articles

Post Your Comments


Back to top button