26 July Monday

ഒന്നാം ട്വന്റി–20: ഇന്ത്യക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

Photo Credit: FB/Indian Cricket Team

കൊളംബോ > ശ്രീലങ്കയുമായുള്ള ഒന്നാം ട്വന്റി–20 ക്രിക്കറ്റിൽ  ഇന്ത്യക്ക് തകർപ്പൻ ജയം. 38 റണ്ണിന് ലങ്കയെ വീഴ്ത്തി. 3.3 ഓവറിൽ 22 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് വിജയമൊരുക്കിയത്. രണ്ട് വിക്കറ്റെടുത്ത് ദീപക് ചഹാറും മിന്നി.

അരസെഞ്ചുറി കുറിച്ച സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ കുറിച്ചത്. സൂര്യകുമാർ 34 പന്തിൽ 50 റണ്ണടിച്ചു. രണ്ട് സിക്സറും അഞ്ച് ബൗണ്ടറിയും പായിച്ചു.

ക്യാപ്റ്റൻ ശിഖർ ധവാനും (36 പന്തിൽ 46) തിളങ്ങി. മലയാളി താരം സഞ്ജു സാംസൺ 27 റണ്ണെടുത്ത് മടങ്ങി. നാളെയാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാം കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top