ന്യൂഡല്‍ഹി> നിയമനിര്‍വഹണം സുഗമമാക്കാന്‍ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കണമെന്ന് വിവിധ ബാര്‍കൗണ്‍സില്‍ ഭാരവാഹികള്‍ ഉപരാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും നിവേദനം നല്‍കി. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടകം ബാര്‍കൗണ്‍സിലുകളുടേതാണ് ആവശ്യം. ഹൈക്കോടതി വിധികളിലെ അപ്പീലുകള്‍ വേഗം തീര്‍പ്പാക്കാന്‍ പ്രാദേശിക ബെഞ്ചുകള്‍ക്കാകും.
സുപ്രീംകോടതിക്ക് ഭരണഘടനാവിഷയങ്ങളും ദേശീയപ്രാധാന്യമുള്ള വിഷയവും പരിഗണിക്കാന്‍ കൂടുതല്‍ സമയംകിട്ടും. രാജ്യത്ത് നാലുമേഖലകളിലായി സുപ്രീംകോടതി പ്രാദേശികബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..