
ടോക്യോ : ഒളിംപിക്സ് പുരുഷ വിഭാഗം അര്‍ജന്‍റീന-സ്പെയിന് ഹോക്കി മത്സരത്തിനിടെ അര്‍ജന്‍റീനയുടെ ലൂകാസ് റോസി എതിരാളിയെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു. 36 കാരനായ അര്‍ജന്‍റീന താരം നിലത്തുകിടന്ന അലഗ്രെയെ ചീത്ത വിളിക്കുകയും തലയില്‍ സ്റ്റിക് കൊണ്ട് ഇടിക്കുകയും ചെയ്യുകയായിരുന്നു. പരിക്ക് അഭിനയിച്ച് അലഗ്രെ സമയം കളയുകയാണെന്ന് ആരോപിച്ചാണ് റോസി അക്രമാസക്തനായതെന്നാണ് സൂചന.
Read Also : രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ഇത് കണ്ട സ്പാനിഷ് കളിക്കാർ റോസിയുമായി വാക്കേറ്റം നടത്തുകയും കഴുത്തിന് കയറി പിടിക്കുകയും ചെയ്തു. റോസിയെ സഹതാരങ്ങള്‍ ശാന്തനകാക്കാന്‍ ശ്രമിച്ചെങ്കിലും പ്രകോപനം തുടര്‍ന്നു. പേശിവലിവ് അനുഭവപ്പെട്ട് കളിക്കളത്തില്‍ കിടന്ന സ്പെയിനിന്‍റെ ഡേവിഡ് അലെഗ്രെയെ അര്‍ജന്‍റീനയുടെ മാറ്റിയാസ് റേ സഹായിക്കുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
വീഡിയോ കാണാം :
Post Your Comments