Latest NewsNewsIndia

ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളിത്തിളക്കം: മീരാഭായ് ചാനുവിന് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മീരാഭായ് ചാനുവിന് പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ് അറിയിച്ചു. താരത്തിന് റെയില്‍വേയില്‍ സ്‌പെഷ്യല്‍ പോസ്റ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം സിപിഎമ്മിന്റേത്, കള്ളനെ കാവലേല്‍പ്പിച്ചെന്ന ചൊല്ല് അന്വര്‍ത്ഥമായി: വി.മുരളീധരന്‍

ഭാരോദ്വഹനത്തിന് വെളളി മെഡല്‍ നേടിയ മീരാഭായ്ക്ക് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 21 വര്‍ഷം മുന്‍പ് സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ കരസ്ഥമാക്കുന്നത്.

പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാഭായ് ചാനു. റെയില്‍വേയുടെ താരമായ ചാനു ഇന്ത്യയ്ക്ക് വേണ്ടി കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ റിയോ ഒളിമ്പിക്‌സില്‍ നിന്ന് കണ്ണീരോടെ മടങ്ങേണ്ടി വന്ന മീരാഭായ് ചാനു അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്കിയോയില്‍ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button