ന്യൂഡൽഹി > ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ അന്വേഷണപുരോഗതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് സിബിഐ തൽസ്ഥിതി റിപ്പോർട്ട് കൈമാറിയത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്‌ച റിപ്പോർട്ട് പരിഗണിക്കും.
ശാസ്‌ത്രജ്ഞൻ നമ്പിനാരായണനെ കേസിൽ ഉൾപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സുപ്രീംകോടതി ഏപ്രിൽ 15നാണ് ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐ കൂടുതൽ സമയം തേടിയേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..