25 July Sunday

അമേരിക്കയുടെ ജയം; 
ആഘോഷം പിലാത്തറയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ടോക്യോ ഒളിമ്പിക്സിൽ അമേരിക്കയ്‌ക്കായി ടേബിൾ ടെന്നീസിൽ ജയം നേടിയ നരിക്കാംവള്ളിയിലെ നിഖിലിന്റെ കുടുംബം സന്തോഷം പങ്കിടുന്നു

പിലാത്തറ > വിജയം ടോക്യോവിലാണെങ്കിലും ആഘോഷം പിലാത്തറയിലാണ്‌. ഒളിമ്പിക്‌സിൽ  അമേരിക്കൻ ടീമിനായി ടേബിൾ ടെന്നീസിൽ ആദ്യവിജയം നേടിയ  നരിക്കാംവള്ളിയിലെ നിഖിൽകുമാറിന്റെ കുടുംബത്തോടൊപ്പം ആഹ്ലാദം പങ്കിടുകയാണ്‌ നാട്ടുകാർ.
 
ശനിയാഴ്ച രാവിലെ നടന്ന മത്സരത്തിൽ മംഗോളിയയുടെ  എൻക്  ബാറ്റിനെയാണ്  പ്രാഥമിക റൗണ്ടിൽ  തോൽപ്പിച്ചത്. നിഖിലിന്റെ  അച്ഛൻ  ശശിധരൻ ചെന്നൈ  ഐഐടിയിലെ പഠനശേമാണ്‌  അമേരിക്കയിൽ ജോലിനേടിയത്‌. ഇതോടെ അമേരിക്കൻ പൗരത്വവും ലഭിച്ചു. നിഖിൽ  ടേബിൾ ടെന്നിസ് കളിയിൽ ചെറുപ്പത്തിലെ പ്രതിഭ തെളിയിച്ചു.
 
പേരക്കുട്ടിയുടെ  നേട്ടത്തിൽ ആഹ്ലാദിക്കുകയാണ്‌  സി കെ നായരുടെ കുടുംബം. നിഖിലിന്റെ  വിജയം ആഘോഷിക്കാൻ നാട്ടുകാർ വീട്ടിലെത്തിയിരുന്നു. എം വി രാജീവൻ മധുരം വിതരണം ചെയ്തു. കെ പി വി ഗോവിന്ദൻ, കെ സന്തോഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top