25 July Sunday

ദയനീയം: ഹോക്കിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ടോക്യോ > ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് കനത്ത തോല്‍വി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയയോട് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. 1976 ല്‍ ഓസ്‌ട്രേലിയയോട് 1-6ന് തോറ്റതാണ് മുന്‍പുണ്ടായിരുന്ന വലിയ തോല്‍വി.

ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 3-2ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ജപ്പാനെ 5-3ന് തോല്‍പ്പിച്ചാണ് ഇന്ത്യയെ നേരിടാന്‍ ഓസ്ട്രേലിയ എത്തിയത്.

ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യക്ക് കടക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top