Latest NewsNewsIndiaInternational

ഇന്ത്യയുടെ അഭിമാന താരം മേരികോം ഇന്ന് ഇടിക്കൂട്ടിലേക്ക്: ആദ്യ റൗണ്ട് മത്സരം ഉച്ചയ്‌ക്ക്

ടോക്കിയോ: ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാന താരവും മെഡല്‍ പ്രതീക്ഷയുമായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസാണ് മേരി കോമിന്റെ എതിരാളി.

Also Read:‘ഈ പണി നടക്കില്ല സർക്കാരേ’: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ നീക്കം, പ്രതിഷേധം

ഇന്ത്യൻ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അഭിമാന താരമാണ് മേരികോം. മൂന്ന് മക്കളുടെ അമ്മയായ മേരി കോം വനിതാ ബോക്‌സിംഗില്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടി. ഇന്ത്യയിലെ ഏതൊരു കായിക താരത്തിനും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങളുടെ അവസാന വാക്കാണ് മേരികോം. ആറ് തവണ ലോക ജേതാവായ മേരികോം ഇന്ത്യയിലെ ഏതൊരു കായികതാരത്തിനും പ്രചോദനമാണ്. മേരികോമിന്റെ അവസാനത്തെ ഒളിമ്പിക്സ് ആണ് ടോക്യോയിൽ അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ വിജയത്തിൽക്കുറഞ്ഞ ഒന്നും രാജ്യം മേരികോമിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button