25 July Sunday

ഇന്ന്‌ മുങ്ങിമരണ പ്രതിരോധ ദിനം; ഏഷ്യ–-പസഫിക്കിൽ 2019ൽ മുങ്ങിമരിച്ചത്‌ 1,44,000 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ന്യൂഡൽഹി > ലോകത്ത്‌ 2019ൽ ഉണ്ടായ മുങ്ങിമരണങ്ങളിൽ 61 ശതമാനവും സംഭവിച്ചത്‌ ഏഷ്യ–-പസഫിക്‌ മേഖലയിൽ. 1,44,000 പേർക്ക്‌ ജീവഹാനിയുണ്ടായെന്ന്‌ ലോകാരോഗ്യ സംഘടനയുടെ വിശകലന റിപ്പോർട്ട്‌. ഞായറാഴ്‌ച ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിന്റെ ഭാഗമായാണ്‌ റിപ്പോർട്ട്‌ പുറത്തുവിട്ടത്‌. ദക്ഷിണ പശ്ചിമ ഏഷ്യ, ഉത്തര പസഫിക്‌ മേഖലകളിൽ യഥാക്രമം 70,000, 74,000 പേർ മുങ്ങിമരിച്ചു.

കാലാവസ്ഥാ വ്യതിയാനം മേഖലയിൽ അപകടസാധ്യത വർധിപ്പിക്കുന്നു. നിരന്തരം രൂക്ഷമായ വെള്ളപ്പൊക്കം അടക്കമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങൾ കാരണമാകും. ദക്ഷിണ പശ്ചിമ ഏഷ്യയിലുണ്ടായ മുങ്ങിമരണങ്ങളിൽ 33 ശതമാനവും 15 വയസ്സിൽ താഴെയുള്ളവരാണ്‌. മുങ്ങിമരിക്കുന്നവരിൽ പുരുഷന്മാരുടെ എണ്ണം സ്‌ത്രീകളുടെ   മൂന്ന്‌–-നാല്‌ ഇരട്ടിയാണ്‌.

ഉത്തര പസഫിക്കിൽ മരിക്കുന്നവരിൽ കൂടുതൽ 65 വയസ്സിൽ കൂടുതലുള്ളവരാണ്‌. മരണത്തിൽനിന്ന്‌ രക്ഷപ്പെട്ടാലും സ്‌മൃതിനാശം, ചലനശേഷി കുറയൽ തുടങ്ങിയ ദീർഘകാല പ്രശ്‌നങ്ങൾക്ക്‌ ഇടയാകാം. ഈ സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നയവും പരിശീലനവും വേണമെന്ന്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top