മൂന്ന് മണിക്കൂർ നീണ്ടു നിന്ന മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ Hanuman Chalisa ജപിച്ച് യുവതി

ന്യൂഡൽഹി:  മൂന്ന് മണിക്കൂർ നീണ്ടു നിന്ന മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് 24 കാരിയായ യുവതി.  

Written by - Zee Hindustan Malayalam Desk | Last Updated : Jul 25, 2021, 08:12 AM IST
  • മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് യുവതി
  • സംഭവം നടന്നത് ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ്
  • ഇത് ആദ്യമായാണ് ഒരൊളിങ്ങനെ മന്ത്രം ജപിക്കുന്നതെന്ന് ഡോക്‌ടർമാർ

Trending Photos

ന്യൂഡൽഹി:  മൂന്ന് മണിക്കൂർ നീണ്ടു നിന്ന മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് 24 കാരിയായ യുവതി. 

സംഭവം നടന്നത് ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (AIIMS). ഇവിടെയാണ് യുക്തി അഗർവാൾ എന്ന യുവതിയുടെ ശസ്ത്രക്രിയ നടന്നത്.  

ഇത് ആദ്യമായാണ് ഒരൊളിങ്ങനെ മന്ത്രം ജപിക്കുന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു.  ശസ്ത്രക്രിയ നടത്തുമ്പോൾ ഉണർന്നിരിക്കുന്നത് പതിവാണെന്ന് പറഞ്ഞ ഡോക്‌ടർമാർ അത്ഭുതത്തോടെയാണ് ഒരാൾ ശസ്ത്രക്കിടയിൽ മന്ത്രം ജപിക്കുന്നത് കണ്ടതെന്നാണ് പറയുന്നത്.

മസ്തിഷ്‌ക്കത്തിലെ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് യുക്തി അഗർവാളിന് നടന്നത്. ശസ്ത്രക്രിയ മസ്തിഷ്‌കത്തിലായതിനാൽ സ്‌കാൽപ്പ് ബ്ലോക്ക് ചെയ്യാനുള്ള അനസ്തീഷ്യയും പെയിൻ കില്ലറും മാത്രമാണ് യുവതിയ്‌ക്ക് നൽകിയിരുന്നതെന്നും ഈ സമയം രോഗി ഉറങ്ങാതിരിക്കേണ്ടത് അനിവാര്യമായതിനാലാണ് ഡോസ് കുറവുള്ള അനസ്തീഷ്യ നൽകിയതെന്നും മൂന്ന് മണിക്കൂറോളം നേരം ശസ്ത്രക്രിയ നീണ്ടു നിന്നുവെന്നും ഡോക്‌ടർമാർ അറിയിച്ചു.

ഈ മൂന്ന് മണിക്കൂറും യുവതി ഹനുമാൻ ചാലിസ (Hanuman Chalisa) ജപിക്കുകയായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.  മാത്രമല്ല ഇടയ്‌ക്കിടെ ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. 

20 വർഷമായി എയിംസിൽ മസ്തിഷ്‌ക ശസ്ത്രക്രിയ നടക്കുന്നുണ്ടെന്ന് പറഞ്ഞ ഡോക്‌ടർമാർ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംഭവമെന്നും പറയുന്നു.  ജൂലൈ 22 നാണ് ന്യൂറോസർജൻ ഡോ ദീപക് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തിയത്. 

ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്‌ക്കിടെ വയലിൻ വായനയുമുണ്ടായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories