CricketLatest NewsNewsSports

ഒടുവിൽ ബിസിസിഐ വഴങ്ങി: ലങ്കയിൽ നിന്ന് രണ്ട് സൂപ്പർതാരങ്ങൾ ഇംഗ്ലണ്ടിലേക്ക്

കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിലുള്ള മൂന്ന് ഇന്ത്യൻ താരങ്ങൾ പുറത്തായ സാഹചര്യത്തിൽ പകരക്കാരെ അയക്കാനൊരുങ്ങി ബിസിസിഐ. സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ഓഫ് സ്പിൻ ഓൾറൗണ്ടർ ജയന്ത് യാദവ് എന്നിവർ ഇംഗ്ലണ്ടിലേക്ക് പറക്കും. ബിസിസിഐ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാഷിംഗ്‌ടൺ സുന്ദർ, ആവേശ് ഖാൻ, ശുഭ്മാൻ ഗിൽ എന്നിവർക്ക് പകരമായാണ് മൂന്ന് താരങ്ങളെയും ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. നിലവിൽ ശ്രീലങ്കയിലാണ് സൂര്യകുമാർ യാദവ്യും പൃഥ്വി ഷായും. ടി20 പരമ്പരയുടെ ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ടിലേക്ക് പോകുമോ അതോ പരമ്പര പൂർത്തീകരിച്ചതിന് ശേഷം പോകുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Read Also:- ക്യാൻസറിനെ തടയാൻ വെണ്ണ

ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നേരത്തെ ശുഭ്മാൻ ഗിൽ പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാരെ അയക്കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. എന്നാൽ ആവേശ് ഖാനും അതിന് പിന്നാലെ സുന്ദറിനും പരിക്കേറ്റ സാഹചര്യത്തിൽ ബിസിസിഐ പകരക്കാരെ അയക്കാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button