24 July Saturday

കെഎസ്ആർടിസി റിഫ്രഷ്: താൽപ്പര്യപത്രം ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

തിരുവനന്തപുരം> കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്കായി ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക സൗകര്യങ്ങൾക്കുമായി കെഎസ്ആർടിസി റിഫ്രഷുകൾ കണ്ടെത്തുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു.

ഇതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ബൈപാസിലെ ഹോട്ടൽ, ഭക്ഷണശാലാ ഉടമകളിൽനിന്ന്‌ താല്പര്യപത്രം ക്ഷണിച്ചു.കൊമേർഷ്യൽ സെക്‌ഷൻ, ഫസ്റ്റ്‌ ഫ്ലോർ, ചെയർമാൻ ആൻഡ്‌ മാനേജിങ് ഡയറക്ടറുടെ കാര്യാലയം, ട്രാൻസ്‌പോർട്ട്‌ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ താല്പര്യപത്രം സമർപ്പിക്കാം.

അവസാന തീയതി ആഗസ്‌ത്‌ രണ്ടിന്‌ വൈകിട്ട്‌ അഞ്ചുവരെ. താൽപ്പര്യപത്രം ആഗസ്‌ത്‌ മൂന്നിന്‌ പകൽ 11ന്‌ തുറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top