Latest NewsNewsInternational

പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചു: അള്‍ജീരിയന്‍ ജൂഡോ താരത്തിന് സസ്‌പെൻഷൻ

ടോക്കിയോ: പലസ്തീൻ – ഇസ്രായേൽ പ്രശ്‍നങ്ങളിൽ പാലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയ ലോക ജൂഡോ താരത്തിനെതിരെ നടപടി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ് പിന്‍മാറിയത്. ഇസ്രയേലുമായി മത്സരം വരാനുള്ള സാധ്യത കണക്കിലെടുത്ത് ആണ് താരം ഒളിംപിക്‌സില്‍ നിന്നും പിന്മാറിയത്. പാലസ്‌തീന്‌ ഒപ്പമാണ് താനെന്ന് അറിയിച്ച് കൊണ്ടായിരുന്നു താരത്തിന്റെ പിന്മാറ്റം.

നന്നായി പരിശ്രമിച്ചിട്ടാണ് ഒളിംപിക്‌സിലെത്തിയതെന്നും എന്നാല്‍ പലസ്തീന്റെ പോരാട്ടം അതിനേക്കാള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഓട് ലോകതാരം ഇത്തരത്തിൽ ചിന്തിക്കുന്നത് ശരിയല്ലെന്നും തീരുമാനം തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അറിയിച്ച് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷൻ രംഗത്ത് വന്നു. ഫതഹി നൗറിനൊപ്പം അദ്ദേഹത്തിന്റെ കോച്ച് അമര്‍ ബെനിഖ്‌ലഫിനെയും ഫെഡറേഷൻ സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച ആദ്യ റൗണ്ടില്‍ സുഡാന്‍ താരവുമായിട്ടായിരുന്നു ഫതഹി നൗറിന് ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ഇത് ജയിച്ചാല്‍ അടുത്ത റൗണ്ടില്‍ ഇസ്രെയേലി താരവുമായി ഏറ്റുമുട്ടേണ്ടി വരുമെന്ന് മനസിലാക്കിയതോടെയാണ് പലസ്തീനൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാക്കി നൗറിന്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. മുൻപ് ഇസ്രയേലുമായുള്ള മത്സരം ഒഴിവാക്കാന്‍ 2019ല്‍ ടോക്കിയോയില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നൗറിന്‍ പിന്മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button