തിരുവനന്തപുരം
ശബരിമല റോപ് വേ പദ്ധതിയുടെ പരിസ്ഥിതി പഠന റിപ്പോർട്ട് വനംവകുപ്പിന്റെ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ‘എയിറ്റീൻത് സ്റ്റെപ് ദാമോദർവാലി കാർ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്കാണ് നിർമാണ കരാർ. റവന്യൂ ഷെയർ അടിസ്ഥാനത്തിലെ കരാർ പ്രകാരം നിർമാണത്തിനും 15 വർഷത്തെ നടത്തിപ്പിനുമാണ് വ്യവസ്ഥ.
റോപ് വേയ്ക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഡോ. സുജിത് വിജയൻപിള്ള, എം എം മണി, കെ പ്രേംകുമാർ, ഒ എസ് അംബിക എന്നിവർക്ക് മന്ത്രി മറുപടി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..