24 July Saturday

മന്ത്രി റിയാസെത്തി; സ്വപ്‌നം 
അവതരിപ്പിച്ച്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021


തിരുവനന്തപുരം
പൊതുമരാമത്ത്‌ ചീഫ്‌ എൻജിനിയർമാരുടെ ഓഫീസിലെത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസിനോട്‌ ജീവനക്കാർ അവതരിപ്പിച്ചത്‌ കാലങ്ങളായുള്ള സ്വപ്‌നം. പൊതുമരാമത്ത്‌ ആസ്ഥാനത്ത്‌ എത്തുന്നവരെ ഉൾക്കൊള്ളാനും ജീവനക്കാർക്ക്‌ താമസിക്കാൻ ക്വാർട്ടേഴ്‌സ്‌ ഉൾപ്പെടെയുള്ള കെട്ടിടം നിർമിക്കണം. തിരുവനന്തപുരത്തെ ഓഫീസിൽ വെള്ളിയാഴ്‌ച വൈകിട്ടെത്തിയ മന്ത്രി എല്ലാ സെക്‌ഷനും സന്ദർശിച്ചു.

റോഡ്സ്, കെട്ടിടം, ദേശീയപാത ആൻഡ്‌ പൊതുഭരണം, ഡിസൈൻ, ആർക്കിടെക്ട്‌ തുടങ്ങിയ സെക്‌ഷനുകളിൽ എത്തിയ മന്ത്രി ജീവനക്കാർക്കും ആവേശമായി. ജീവനക്കാരെ ഒരുമിപ്പിച്ച്‌ ജനങ്ങളുടെ ഗതാഗത സൗകര്യത്തിന്റെ പൂർത്തിയാക്കലാണ്‌ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സെൽഫി എടുത്തും സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടും ജീവനക്കാരോടൊപ്പം മന്ത്രിയും കൂടി. ജീവനക്കാരുടെ പ്രശ്നം ചോദിച്ചറിഞ്ഞ മന്ത്രി ചില നിർദേശം നൽകിയാണ് മടങ്ങിയത്. ഓഫീസിലെ പച്ചക്കറി കൃഷിയും മന്ത്രി സന്ദർശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top