24 July Saturday

യുവതി സഹോദരിഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021


ചേർത്തല>  കടക്കരപ്പള്ളിയിൽ യുവതിയുടെ മൃതദേഹം ചേച്ചിയുടെ ഭർത്താവിന്റെ  വീട്ടിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിത്തറ ഹരികൃഷ്ണ (25) ആണ് മരിച്ചത്‌. ചേച്ചിയുടെ ഭർത്താവ് ആർഎസ്എസ് പ്രവർത്തകനായ രതീഷ് ഒളിവിലാണ്‌

 അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നേഴ്സാണ്. ചേച്ചി എറണാകുളത്ത് സ്വകാര്യ ആശുപത്രി നേഴ്സാണ്. അവർ ഇന്നലെ രാത്രി ഡ്യൂട്ടിയിലായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രതീഷ് എറണാകുളം ഭാഗത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top