Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ

ടോക്കിയോ: അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ. ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ക്വാർട്ടറിലെ എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്‌. ഒളിമ്പിക്സ്‌ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം പ്രവേശിച്ചിരിക്കുന്നത്.

അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങളായ ദീപിക കുമാരിയും പ്രവീൺ ജാദവും കാഴ്ചവച്ചത്. അവസാന സെറ്റ് വരെ ആവേശോജ്വലമായ പ്രകടനമാണ് ഇന്ത്യൻ സഖ്യം കാഴ്ചവച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങൾ ഒഴികെ ബാക്കിയെല്ലാ കൃത്യം പത്തു പോയിന്റ് കണ്ടെത്തിയ ദീപികയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.

Read Also:- ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം

അൽപ സമയത്തിന് ശേഷം തന്നെ ക്വാർട്ടർ പോരാട്ടവും, ശേഷം ഫൈനൽ മത്സരങ്ങളും ആരംഭിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ കല്പിക്കുന്ന ഇനമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പർ താരമാണ് ദീപിക കുമാരി. പരിചയ സമ്പത്ത് കുറഞ്ഞ, ആദ്യമായി ഒളിമ്പിക്സിൽ എത്തുന്ന താരമാണ് പ്രവീൺ ജാദവ്.

shortlink

Related Articles

Post Your Comments


Back to top button