24 July Saturday

പോക്‌സോ കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

തലപ്പുഴ> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ  മൂന്നുപേർ അറസ്റ്റിലായി. തലപ്പുഴ എട്ടാം നമ്പർ ചെമ്പൻ അബ്ദുൾ അസീസ്(49), ബത്തേരി കണാരങ്കണ്ടി കെ എം നൗഷാദ്‌(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ റാഷിദ് ഖൈരി(46) എന്നിവരെയാണ് തലപ്പുഴ പൊലീസ്‌ അറസ്റ്റ് ചെയ്തത്. നാലുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top