
കല്ലമ്പലം : ദേശീയപാതയിൽ കല്ലമ്പലം ജങ്ഷനിൽ സൂപ്പർ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർഫാസ്റ് ബസും കിളിമാനൂർ ഭാഗത്ത് നിന്ന് വന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഡ്രൈവർക്കുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദേശീയപാതയിൽ തിരക്കേറിയ ജങ്ഷനായിട്ടും ട്രാഫിക്ക് സിഗ്നൽ സംവിധാനം ഇല്ലാത്തത് മൂലം കല്ലമ്പലത്ത് അപകടങ്ങൾ വർധിക്കുകയാണ്.
വീഡിയോ ദൃശ്യങ്ങൾ :
കല്ലമ്പലം ജംഗ്ഷനിൽ ഇന്ന് രാവിലെ സൂപ്പർ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.©Kallambalam MediaJoin Our Family:-👇👇ANANTHAPURI – എന്റെ നാട്
Posted by അനന്തപുരി എന്റെ നാട് on Thursday, July 22, 2021
Post Your Comments