23 July Friday

അക്ഷയശ്രീ പുരസ്‌കാര നിറവില്‍ ശുഭകേശന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

മാരാരിക്കുളം> സരോജിനി - ദാമോദരന്‍ ഫൗണ്ടേഷന്‍ അക്ഷയശ്രീ സംസ്ഥാനതല പുരസ്‌കാരം ആലപ്പുഴയിലെ കഞ്ഞിക്കുഴിയുടെ സ്വന്തം പച്ചക്കറി കര്‍ഷകനായ കെ പി ശുഭ കേശന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കുട്ടിക്കാലം മുതലേ പച്ചക്കറി കൃഷി ചെയ്യുന്ന ശുഭകേശന് കൂടുതല്‍ പ്രചോദനമായത് കഞ്ഞിക്കുഴിക്ക് ജനകീയ പച്ചക്കറി കൃഷിയിലൂടെ പേരും പെരുമയും നേടിക്കൊടുത്ത പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി സ്വാതന്ത്ര്യമായിരുന്നു. കൃഷിയിടം പരീക്ഷണശാലയാക്കി, അക്കാദമിക ബിരുദങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ  കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചെടുത്തതിലൂടെയാണ് ശുഭ കേശനെ കേരളം തിരിച്ചറിഞ്ഞത്.

കരപ്പുറത്തിന്റെ പച്ചക്കറി കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന ഡോ. ടി എം തോമസ് ഐസക്കിന്റെ മുഖപുസ്തകത്തിലൂടെ ഈ കര്‍ഷകനെ ലോകവും അറിഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ദേശാഭിമാനി പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ശുഭകേശനെ തേടിയെത്തിയിരുന്നു.

കെ എസ് ഇ ബി യില്‍ മസ്ദുര്‍ ജോലി വേണ്ടെന്ന് വച്ച് പൂര്‍ണസമയ കര്‍ഷകനായി മാറുകയായിരുന്നു ശുഭ കേശന്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top