കണ്ണൂർ> കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. കസ്‌റ്റംസ് ഇൻസ്‌പെക്‌ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് പിരിച്ചു വിട്ടത്. കസ്‌റ്റംസ് പ്രിവൻറീവ് കമ്മീഷണർ സുമിത്‌കുമാറാണ് പിരിച്ചുവിട്ടത്.
2019 ഓഗസ്‌റ്റിൽ 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ് നടപടി. കേസിൽ മുഖ്യപ്രതി കസ്‌റ്റംസ് ഇൻസ്‌പെക്‌ടർ രോഹിത് പണ്ഡിറ്റിനെ നേരത്തെ പിരിച്ചുവിട്ടിരുന്നു.
കോഴിക്കോട് ജോലിചെയ്‌തിരുന്ന രാഹുൽ പണ്‌ഡിറ്റിന്റെ നിർദേശപ്രകാരം മറ്റ് മൂന്ന്‌പേരും പ്രവർത്തിക്കുകയായിരുന്നു വെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാരിയർമാരിൽനിന്ന് പിടിച്ചെടുത്ത സ്വർണം വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്തുകാരെ സഹായിച്ചുവെന്നാണ് കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..