Latest NewsNewsInternational

‘കാട്ടുതീവ്രവാദികൾ ഫലം അറിയും’: താലിബാന്റെ തന്ത്രം പൊളിച്ചടുക്കി, പ്രതികാരത്തിനൊരുങ്ങി അഫ്ഗാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തൊണ്ണൂറ് ശതമാനം ഭാഗവും കീഴടക്കിയെന്ന താലിബാന്റെ വാദം തള്ളി അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിർത്തികളുടെയും അവകാശം ഇപ്പോൾ തങ്ങൾക്കാണെന്നും അഫ്ഗാൻ പൂർണമായും തങ്ങളുടെ കൈവശം ആകുമെന്നും പ്രചരിപ്പിച്ച താലിബാന്റെ പ്രസ്താവന പൊളിച്ചടുക്കി അഫ്ഗാൻ സുരക്ഷാ സൈന്യം നേരിട്ട് രംഗത്ത്. താലിബാൻ അവകാശവാദം കല്ലുവെച്ച നുണയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അതിർത്തികൾ ഇപ്പോഴും സർക്കാർ സേനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.

Also Read:കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

താലിബാന്റെ അവകാശവാദത്തെ അടിസ്ഥാനരഹിതമായ പ്രചാരണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് ഫവാദ് അമാൻ എഎഫ്‌പിയോട് വിശേഷിപ്പിച്ചത്. ഈദ് അൽ-അദാ അവധിക്കാലത്ത് പാകിസ്ഥാന്റെ അതിർത്തിയിലുള്ള സ്പിൻ ബോൾഡാക്ക് പട്ടണത്തിൽ നൂറോളം സാധാരണക്കാരെ താലിബാൻ കൊന്നതായി ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ഇതിനു പ്രതികാരം വീട്ടുമെന്നും അഫ്ഗാൻ സുരക്ഷാ സേന കാട്ടുതീവ്രവാദികളോട് പ്രതികാരം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് മിർവായ്സ് വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ അതിർത്തികളും എല്ലാ പ്രധാന നഗരങ്ങളും ഹൈവേകളും സർക്കാർ സേനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് അമാൻ തറപ്പിച്ചുപറഞ്ഞു. യുഎസ് നേതൃത്വത്തിലുള്ള വിദേശ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെയാണ് ഇറാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയുമായുള്ള അതിർത്തി പങ്കിടുന്ന താലിബാൻ സംഘം അഫ്‌ഗാനിൽ പ്രവശിച്ചതും ആക്രമണങ്ങൾ ആരംഭിച്ചതും.

shortlink

Related Articles

Post Your Comments


Back to top button