23 July Friday

ക്ഷേമപെൻഷൻ: കേന്ദ്രം മതിയായ വിഹിതം 
തരുന്നില്ല : മന്ത്രി ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


തിരുവനന്തപുരം
ക്ഷേമ പെൻഷനുകൾക്ക് മതിയായ കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ  ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഗാർഹിക തൊഴിലാളി പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവയ്ക്ക് കേന്ദ്രവിഹിതം ലഭിക്കുന്നില്ല. സംസ്ഥാനത്ത് 50,46,421 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 6,88,329 ബിപിഎൽ വിഭാഗക്കാർക്ക് മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 7,04,217 ആണ്. ഇവർക്ക് കേന്ദ്രസഹായം ലഭ്യമല്ലെന്നും പി എസ്  സുപാൽ, ജി എസ്  ജയലാൽ, സി കെ ആശ, വി ആർ  സുനിൽകുമാർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top