KeralaNattuvarthaLatest NewsNewsIndia

കോവിഡ് രണ്ടാം തരംഗം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം മരിച്ചത് 50 ലക്ഷം പേര്‍: ആരോപണങ്ങളുമായി രാഹുൽ

കണക്കുകൾ പ്രകാരം മരണസംഖ്യയിൽ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം രാജ്യത്ത് 50 ലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഏജന്‍സി തയാറാക്കിയ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ട്വീറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

അതേസമയം, രാജ്യത്ത് കോവിഡ് മൂലം ഇതുവരെ 4.18 ലക്ഷം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക രേഖകൾ. കണക്കുകൾ പ്രകാരം മരണസംഖ്യയിൽ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button