22 July Thursday

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

കൊച്ചി > ചലച്ചിത്ര നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമയിലെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.

കെ ടി എസ് പടന്നയിലിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് അനുശോചിച്ചു. മലയാള സിനിമയിൽ, പ്രത്യേകിച്ച് ഹാസ്യ രംഗങ്ങൾക്ക് തൻ്റേതായ സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ ടി എസ് പടന്നയിൽ എന്നും സ്‌പീക്കർ അനുസ്‌മ‌‌രിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top