New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 41,383 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അതുകൂടാതെ 507 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ രാജ്യത്ത് ആകെ 3.12 കോടി പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഇതുവരെ ആകെ 4.18 ലക്ഷം പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.
ഇന്ത്യയിലെ (India) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമാണ്. കഴിഞ്ഞ 31 ദിവസങ്ങളായി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ് .
രാജ്യത്ത് ഇതുവരെ 3.04 കോടി പേർ കോവിഡ് (Covid 19) രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതുവരെയുള്ള രോഗവിമുക്തിയുടെ നിരക്ക് 97.35 ശതമാനമാണ്. തുടർച്ചയായ 43 മത് ദിവസവും രോഗവിമുക്തിയുടെ നിരക്ക് രോഗബാധയുടെ നിരക്കിനേക്കാൾ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 20 വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇത് വരെ രാജ്യത്ത് 41.76 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.
ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ മാത്രം 17,481 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 8,159 പേർക്കാണ്.
ഡൽഹിയിൽ 62 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.09 ശതമാനം മാത്രമാണ്. അതുകൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 61 കോവിഡ് രോഗികൾ രോഗവിമുക്തി നേടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...