22 July Thursday

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷ്യൽ ജഡ്‌ജ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

കൊച്ചി > കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ  വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ ജഡ്‌ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്.

നിലവിലെ ലോക്‌ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം. ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്‌ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്‌തരിക്കാൻ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.

ഓഗസ്റ്റ് 15 ന് മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. 11 പ്രതികളുള്ള കേസിൽ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top