KeralaLatest NewsNewsIndia

അശ്ലീല വിഡിയോ നിർമാണം: ശിൽപ ഷെട്ടിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കി പോലീസ്

തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് നടി ഗെഹെന വസിഷ്ഠ്

മുംബൈ: അശ്ലീല വിഡിയോ നിർമാണക്കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്ക് അശ്ലീല സിനിമ റാക്കറ്റുമായി നേരിട്ട് ബന്ധമില്ലെന്നാണ് ലഭ്യമായ വിവരമെന്ന് പോലീസ് വ്യക്തമാക്കി. അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ച ആപ് വഴി രാജ് കുന്ദ്ര 7.5 കോടി രൂപ സമ്പാദിച്ചതായാണ് ലഭ്യമായ വിവരമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് നടി ഗെഹെന വസിഷ്ഠ് മൊഴി നൽകി. അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നടി ഈ വർഷം ഫെബ്രുവരിയിൽ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. രാജ് കുന്ദ്രയുടെ അശ്ലീല ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ടെന്നും ഗെഹെന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button