ലിമ
പെറുവിന്റെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവും അധ്യാപകനുമായ പെദ്രോ കാസ്തിയ്യോയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു മാസത്തിലധികം നീണ്ട വോട്ടെണ്ണല്‍ പ്രക്രിയക്കുശേഷമാണ് പ്രഖ്യാപനം. വലതുപക്ഷ സ്ഥാനാര്‍ഥി കെയ്‌കോ ഫ്യുജിമോറിയെ 44,000 വോട്ടിനാണ് കാസ്തിയോ പരാജയപ്പെടുത്തിയത്. അഴിമതിക്കേസിൽ ജയിലിൽ കിടക്കുന്ന മുൻ പ്രസിഡന്റ് ആൽബർട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്‌കോ.
സമ്പന്നമായ രാജ്യത്ത് ഇനി ഒരു ദരിദ്രന്‍പോലും ഉണ്ടാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പെറു ലീബ്രെ പാര്‍ടിയുടെ നേതാവായ കാസ്തിയോ വോട്ട് തേടിയത്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ ചെമ്പ് ഉൽപ്പാദകരായ പെറുവിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന നിലയിലാണ്. ആരോഗ്യ സംവിധാനങ്ങളിലെ പാളിച്ച ലോകത്തുതന്നെ ഏറ്റവുമധികം പേര്‍ കോവിഡിനിരയായ രാജ്യങ്ങളിലൊന്നായി പെറുവിനെ മാറ്റിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..