Latest NewsNewsInternational

സ്വയംഭോഗത്തിനിടെ പൂട്ടിനകത്ത് ലിംഗം കുടുങ്ങി : യുവാവ് ഗുരുതരാവസ്ഥയിൽ

ബാങ്കോക്ക് : മുപ്പത്തിയെട്ടുകാരനായ യുവാവിന്റെ ലിംഗമാണ് സ്വയംഭോഗത്തിനായി ഉപയോഗിച്ച പൂട്ടിന്റെ പിടിക്കകത്ത് കുടുങ്ങിപ്പോയത്. ലിംഗം കുടുങ്ങിയ ശേഷം രണ്ടാഴ്ചയോളം യുവാവ് ഇത് ആരെയും അറിയിച്ചില്ല. ഈ സമയത്തിനുള്ളില്‍ തന്നെ അസഹ്യമായ വേദനയും അസ്വസ്ഥതയും ഇയാള്‍ അനുഭവിച്ചിരുന്നു. ഒടുവില്‍ സഹിക്കവയ്യാതായപ്പോള്‍ അമ്മയോട് വിവരം തുറന്നുപറയുകയായിരുന്നു.

തുടർന്ന് അമ്മയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന് രണ്ടാഴ്ചയോളം ഒന്നും ചെയ്യാതിരുന്നതിനാല്‍ ലിംഗത്തിന് സാരമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ സര്‍ജറിയിലൂടെ പൂട്ടിന്റെ പിടി അറുത്തുമാറ്റി ലിംഗം അതില്‍ നിന്ന് വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

അതേസമയം ലിംഗത്തിന്റെ ഘടനയ്ക്കും അതിന്റെ ആരോഗ്യത്തിനുമേറ്റ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരുപക്ഷേ ആജീവനാന്തകാലം ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button