Latest NewsNewsLife StyleFood & CookeryHealth & Fitness

അറിയാം, വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വാഴപ്പിണ്ടി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ​ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

വാഴപ്പിണ്ടി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വാഴപ്പിണ്ടിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിന് ഏറെ സഹായകമാണിത്.

ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.

Read Also  :  അഫ്ഗാന്‍ പൗരന്‍ എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിൽ: പ്രതിക്ക് ഭീകര ബന്ധമുണ്ടോയെന്ന് അന്വേഷണം

ഇരുമ്പ് ധാരാളം ‍അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഇതിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്.

shortlink

Related Articles

Post Your Comments


Back to top button