22 July Thursday

ഉത്തരവാദ വ്യവസായം; മികവ്‌ തെളിയിച്ചാൽ‌ നക്ഷത്രപദവി: മന്ത്രി പി രാജീവ്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 21, 2021

തിരുവനന്തപുരം > പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌. ഇതിനായി ഈ മേഖലയിൽ മികവ്‌ തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്രപദവി നൽകും. വിശദ മാർഗരേഖ കെഎസ്ഐഡിസി  തയ്യാറാക്കും. അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി  കെഎസ്ഐഡിസി  സംഘടിപ്പിച്ച വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായവളർച്ചയ്‌ക്ക്‌ ഊന്നൽ നൽകേണ്ട മേഖല നിർണയിക്കും. സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കാൻ പരിപാടി തയ്യാറാക്കും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, കുറഞ്ഞ ഊർജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയവ കേരളത്തിന് അനുകൂലമാണ്. ഇവ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച്‌ നിക്ഷേപ സാഹചര്യം ഒരുക്കും. മികച്ച വിപണിയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഐഡിസിയുടെ 60 വർഷത്തെ നേട്ടങ്ങളുടെ റിപ്പോർട്ട് എം ഡി രാജമാണിക്യം അവതരിപ്പിച്ചു. കമ്പനി സെക്രട്ടറി കെ സുരേഷ് കുമാർ, കെഎസ്ഐഡിസി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എസ് ഷംനാദ്, ജനറൽ മാനേജർമാരായ ജി അശോക് ലാൽ, ജി ഉണ്ണിക്കൃഷ്ണൻ, ആർ പ്രശാന്ത്, മാനേജർ ലക്ഷ്മി ടി പിള്ള, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top