News

കൊല്ലത്ത് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്: ആത്മഹത്യാകുറിപ്പ് പുറത്ത്

കൊല്ലം : കുളത്തുപ്പുഴയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് സ്ഥിരീകരിച്ചു. അതേസമയം, വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Read Also : രാഹുൽ ഗാന്ധിയെ ബിജെപിയും ആർഎസ്എസും ഭയക്കുന്നു : രമേശ് ചെന്നിത്തല 

പിതാവ് നേരത്തെ മരിച്ച പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്സാണ്. ഇതേ തുടര്‍ന്ന് കുട്ടി മുത്തച്ഛനോടൊപ്പമാണ് താമസിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി ആഴ്ചകള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഫോണിനായി കിണര്‍ വറ്റിച്ച്‌ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button