Latest NewsNewsIndia

ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ല: വ്യക്തത വരുത്തി കോടതി

രണ്ടാം പ്രതിയായ അനുമാലയ്‌ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തണമെന്നും കേസിലെ ഒന്നാം പ്രതിക്കെതിരായ അന്വേഷണം തുടരണമെന്നും കോടതി വ്യക്തമാക്കി.

ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി. ഭര്‍ത്താവുമായി രക്തബന്ധമുള്ളവരെ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയായ യുവതിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി മാനവേന്ദ്രനാഥിന്‍റെ ഉത്തരവ്.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിനെ ഒന്നാം പ്രതിയും കാമുകിയായ യുവതിയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്ഐആര്‍ റദ്ദാക്കണമെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ അനുമാലയ്‌ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തണമെന്നും കേസിലെ ഒന്നാം പ്രതിക്കെതിരായ അന്വേഷണം തുടരണമെന്നും കോടതി വ്യക്തമാക്കി.

Read Also: അച്ഛൻ കർഷകൻ, അമ്മയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസമില്ല: ഇവരുടെ 5 പെൺമക്കളും സിവിൽ സർവീസിൽ, സംസ്ഥാനത്തിന് തന്നെ അഭിമാനം

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന് കാമുകിയുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വകുപ്പ് അനുസരിച്ച് നല്‍കിയ പരാതിയില്‍ യുവതിയെ പ്രതി ചേര്‍ത്ത സംഭവത്തിലാണ് കോടതിയുടെ തീരുമാനം. നെല്ലൂരിലെ ദിശ വനിതാ പൊലീസ് സ്റ്റേഷനാണ് യുവതിക്കെതിരായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button