Latest NewsNewsIndia

ദൈവത്തിന്റെ അവതാരമായി മൂന്ന് തലകളുള്ള കുഞ്ഞ്: അനുഗ്രഹം വാങ്ങിക്കാൻ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്

ഉത്തര്‍പ്രദേശ്: അപൂർവ്വ ജന്മമെന്ന് ഒരു നാട് തന്നെ വിശ്വസിക്കുന്ന ഒരു കുഞ്ഞുണ്ട് ഉത്തര്‍പ്രദേശിലെ ഗുലാരിയപൂര്‍ ഗ്രാമത്തിൽ. മൂന്ന് തലകളോടെ ജനിച്ച ഈ കുഞ്ഞിനെ ദൈവമായി കണ്ട് ആരാധിക്കുകയാണ് ഗ്രാമത്തിലെ ഓരോ മനുഷ്യരും. കഴിഞ്ഞ ജൂലൈ 12 -നായിരുന്നു ഈ കുഞ്ഞിന്റെ ജനനം. മൂന്ന് തലകളുള്ള ഈ കുഞ്ഞ് ഒരു അത്ഭുത ശിശുവാണെന്നും, ദൈവത്തിന്റെ അവതാരമാണെന്നും പറഞ്ഞ് അനുഗ്രഹം വാങ്ങാന്‍ ആളുകള്‍ വീട്ടിലേയ്ക്ക് ഒഴുകുകയാണ്.

Also Read:അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ഇവ ശ്രദ്ധിക്കൂ

അത്ഭുത ജന്മമായ ഈ കുഞ്ഞിന്റെ അമ്മയുടെ പേര് രാഗിണി എന്നാണ്. രാഗിണിയ്ക്ക് ആരോഗ്യകരമായ ഗര്‍ഭകാലമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ പ്രസവവും നോര്‍മല്‍ ആയിരുന്നു. എന്നിട്ടും പക്ഷേ മൂന്ന് തലകളുള്ള കുഞ്ഞ് ജനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അതുകൊണ്ട് തന്നെ അന്യഗ്രാമങ്ങളിൽ നിന്നു പോലും അത്ഭുത ശിശുവിനെക്കാണാൻ ആളുകൾ വന്നുകൊണ്ടിരിക്കുന്നു.

ആശുപത്രിയിൽ നിന്ന് മടങ്ങിയതോടെയാണ് കുഞ്ഞിന്റെ വാർത്ത നാട്ടുകാർ അറിയുന്നത്. കുഞ്ഞിന്റെ ഒരു തലയുടെ പിന്‍ഭാഗത്തോട് ചേര്‍ന്നാണ് മറ്റ് രണ്ട് തലകളുമിരിക്കുന്നത്. മാത്രമല്ല തലയില്‍ സാധാരണ എന്നപോലെ മുടിയുമുണ്ട്. എന്‍‌സെഫാലോസെലെ എന്നറിയപ്പെടുന്ന അപൂര്‍വ രോഗവസ്ഥയാണ് ഇതെന്ന് ശാസ്ത്ര ലോകം അവകാശപ്പെടുമ്പോഴും അത്ഭുത ജന്മത്തെ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലാണ് ഉത്തർപ്രദേശിലെ ഗുലാരിയപൂര്‍ എന്ന ഗ്രാമം.

shortlink

Related Articles

Post Your Comments


Back to top button