KeralaLatest NewsNews

100 വെട്ടിൽ തീർക്കും: ടി പി യുടെ മകന് വധഭീഷണി

ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍ എം പി നേതാക്കള്‍ പങ്കെടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍റെ മകന് വധഭീഷണി. ടി.പിയുടെ മകനെയും എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എം.എല്‍.എ ഓഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേൾക്കാത്തതിനാലാണ് ടി പി വധത്തിന് കാരണം. ടിപിയുടെ മകനെ അധികം വളർത്തില്ലെന്നും കത്തിൽ പറയുന്നു. തുടർന്ന് എന്‍.വേണു എസ്.പിക്ക് പരാതി നല്‍കി.

ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.

Read Also: കോവിഡ് വാക്‌സിനേഷന്‍: ജോ ബൈഡനും ഫേസ്ബുക്കും തമ്മില്‍ വാക്‌പോര്

ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍ എം പി നേതാക്കള്‍ പങ്കെടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button